ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുന്ന കാര്യത്തിൽ പുതിയ സത്യവാങ്മൂലം തിങ്കളാഴ്ച സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. റോഹിങ്ക്യകൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന തരത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചില്ലെന്ന കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം പുറത്തുവന്നതിന്‍റെ പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
റോഹിങ്ക്യകൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകര സംഘങ്ങൾ അവരെ ഉപയോഗിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചേക്കാമെന്നും സത്യവാങ്മൂലത്തിൽ പറയുന്നതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യം നിഷേധിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തി.
റോഹിങ്ക്യൻ മുസ്ലിംകൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന തരത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നും സത്യവാങ്മൂലം സമർപ്പിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിച്ചു വരുന്നുള്ളൂവെന്നും
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവാണ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.